2011, ഒക്‌ടോബർ 28, വെള്ളിയാഴ്‌ച


പല സ്ഥലങ്ങളെ കുറിച്ചും എഴുതിയിട്ടും എന്റെ ജില്ലയെ കുറിച്ച്‌ മൊത്തമായ് എഴുതതിയില്ലെങ്കിലും  എന്റെ തൊട്ടടുത്ത്‌ കിടക്കുന്ന എനിക്കെന്നും പ്രിയപ്പെട്ട നാടായ വര്‍ക്കല.. പിന്നെ വര്‍ക്കലക്കടുത്തുള്ള പാപനാശം കടല്‍തീരതതെക്കുറിച്ചും ഒന്ന് എഴുതിയാല്‍ കൊള്ളാമെന്ന് തോന്നി..എനിക്ക് എന്നും ഹരമായിരുന്നു കേരളത്തില്‍ ഒത്തിരികടല്‍ത്തീരങ്ങള്‍ ഉണ്ടെങ്കിലും പാപനാശം കടല്‍തീരം...അതുകൊണ്ട്‌ തന്നെ ഞാന്‍ഓരോ യാത്ര നാട്ടില്‍ പോകുമ്പോഴും എത്ര തവണ പോകുവാന്‍ കഴിയുമോ അത്രയുംതവണ പോയിരിക്കും പ്രകൃതി കനിഞ്ഞനൂഗ്രഹിച്ച ഈ പ്രദേശത്ത്..അവിടുത്തെ കാറ്റ്‌ കൊണ്ട് അങ്ങിനെ എല്ലാം മറന്നിരിക്കുമ്പോള്‍ കിട്ടുന്ന നിര്‍വൃതി..അത്‌ വര്‍ണനാതീതവു൦ വാക്കുകള്‍ക്കതീതവുമാണ്...അത്‌കൊണ്ട്തന്നെഞാന്‍ഈ സ്ഥലത്തെകുറിച്ച്‌എഴുതണംഎന്നത്എനിക്ക്തന്നെനിര്‍ബന്ധമായ്തോന്നിയത്‌..എന്നാല്‍ നമുക്ക്‌ അറിയാം..നമ്മുടെ പ്രിയ വര്‍ക്കലയും പിന്നെ പാപനാശം കടല്‍തീരത്തെകുറിച്ചും..?

 കേരളത്തിലെ ഒരുതീരദേശചെറുനഗരമാണ്‌ വർക്കല. തിരുവനന്തപുരംനഗരത്തിൽ നിന്നും 51 കിലോമീറ്റർവടക്കുമാറിയാണ്‌വർക്കലസ്ഥിതിചെയ്യുന്നത്‌. ശ്രീനാരായണഗുരുവിന്റെസമാധിസ്ഥലമെന്ന നിലയിൽ ഇത് ഇന്നൊരു തീർത്ഥാടനകേന്ദ്രം കൂടിയാണ്. കേരളത്തിൽ വളരെയധികം വിദേശ വിനോദസഞ്ചാരികളെത്തുന്ന ഒരു സ്ഥലമാണ് വർക്കല. നല്ല നിലവാരത്തിലുമുള്ള റിസോർട്ടുകളും, അവയ്ക്കു അനുബന്ധമായി പ്രവർത്തിക്കുന്ന സുഖചികിത്സാ സ്ഥാപനങ്ങളും ഇവിടെയുണ്ട്.
വർക്കലയിലെ കടൽതീരമായ പാപനാശം തീരം '' ദക്ഷണ കാശി '' എന്നാണു അരിയപ്പെടുന്നത്. തെക്കേ ഇൻഡ്യയിലെ പ്രമുഖ ക്ഷേത്രങ്ങളിലൊന്നായ വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രവും ,ശ്രീനാരായണഗുരുവിന്റെ സമാധിയായ ശിവഗിരിയും ഇവിടെ സ്ഥിതി ചെയ്യന്നു.
ഭൂമിശാസ്ത്രപരമയി തീരമാണെങ്കിലും കടലിന് അടുത്ത് കിടക്കുന്ന പ്രദേശം ഒഴിച്ച് ബാക്കി സ്ഥലങ്ങൾക്ക് മദ്ധ്യകേരളത്തിന്റെ ഭൂപ്രകൃതിയാണ് .ഉയർന്ന കുന്നുകളും താഴ്വാരങ്ങളും നിറഞ്ഞതാണ് വർക്കല ഭുപ്രദേശം...

പാപനാശം

പാപനാശം കടപ്പുറത്ത് ബലിതർപ്പണത്തിനായി ആയിരക്കണക്കിന്‌ ജനങ്ങൾ എത്താറുണ്ട്. ഇവിടെ മുങ്ങിക്കുളിച്ചാൽ എല്ലാ പാപവും പോകുമെന്നാണ്‌ വിശ്വാസം. വിനോദസഞ്ചാരകേന്ദ്രവും കൂടിയാണ്‌ ഇവിടം.പക്ഷേ..ഇത്രയും മനോഹാരമായ ഈ പ്രദേശം ഇന്ന് അധികൃതര്‍ കാട്ടുന്ന അനാസ്ഥ മൂലം പാപനാശത്തെ അപകടമേഖലയാക്കുന്നു..
റസ്റ്റോറന്റുകളും റിസോര്‍ട്ടുകളും ഉള്‍പ്പെടെ വിദേശികള്‍ കൂടുതല്‍ തങ്ങുന്നതായ പാപനാശം ഹെലിപ്പാഡില്‍ അപകടങ്ങള്‍ നിത്യസംഭവങ്ങളായിക്കഴിഞ്ഞു. തീരത്തുനിന്ന് 60 അടിയോളം ഉയരത്തിലാണ് ഹെലിപ്പാഡ് സ്ഥിതിചെയ്യുന്നത്. ഇവിടെനിന്ന് വെറ്റക്കട വരെ നീണ്ടുപോകുന്ന നടപ്പാതയുമുണ്ട്. എന്നാല്‍ ഇതിന് ഫെന്‍സിങ് ഇല്ലാത്തതാണ് അപകടങ്ങള്‍ക്ക് ഇടയാക്കുന്നത്.
കടല്‍ക്കാറ്റേറ്റും കടല്‍ക്കാഴ്ചകള്‍ നുകര്‍ന്നും സഞ്ചാരികള്‍ക്ക് നടക്കാന്‍ പാകത്തിലാണ് നടപ്പാതയുടെ നിര്‍മാണം. ബലക്ഷയം കാരണം കുന്നുകള്‍ ഇടിയാന്‍ തുടങ്ങിയതോടെ നടപ്പാതയും നശിച്ചുതുടങ്ങിയിട്ടുണ്ട്. ഇതിനൊപ്പം സുരക്ഷാവേദികൂടി ഇല്ലാത്തത് അപകടങ്ങള്‍ക്ക് ആക്കംകൂട്ടുന്നു. ഹെലിപ്പാഡിലെ ഹൈമാസ്റ്റ് വിളക്ക് അണഞ്ഞുകിടക്കുന്നതും നടപ്പാതയോടു ചേര്‍ന്ന് സ്ഥാപിച്ചിരുന്ന വിളക്കുകള്‍ കുറ്റികള്‍ മാത്രമായി ശേഷിച്ചതും ടൂറിസ്റ്റുകള്‍ക്ക് ഇരുട്ടടിയാണ്. വിളക്കുകള്‍കൂടി അണഞ്ഞതോടെ പ്രദേശം കൂരിരുട്ടില്‍ അമര്‍ന്നുകഴിഞ്ഞു. റെസ്റ്റോറന്റുകളിലെ വിളക്കാണ് ഇപ്പോള്‍ ഏക ആശ്വാസം. രാത്രി നിശ്ചിതസമയം കഴിയുന്നതോടെ ഇവയും അണയും..!!

വര്‍ക്കല എന്നാല്‍  ജനാർദ്ദനസ്വാമി ക്ഷേത്രവും ,ശ്രീനാരായണഗുരുവിന്റെ സമാധിയായ 
ശിവഗിരിയെകുറിച്ചും പറഞ്ഞാലേ പൂര്‍ണമാകൂ..അതിനാല്‍ അതും കൂടി ചുരുക്കിപറഞ്ഞ്‌
പാവം പ്രവാസി നിര്‍ത്താം..

ജനാർദ്ദനസ്വാമി ക്ഷേത്രം. . ഇവിടത്തെ പ്രധാന പ്രതിഷ്ഠ മഹാവിഷ്ണു ആണ്. ദക്ഷിണകാശി എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്.

ശിവഗിരി : ശ്രീനാരായണഗുരുവിന്റെ സമാധിമന്ദിരം സ്ഥിതി ചെയ്യന്ന സ്ഥലമാണ് ഇത്.ഡിസംബർ മാസത്തിലെ അവസാനത്തെ ആഴ്ചയാണ് ശിവഗിരി തീർഥാടനം.വർക്കലയ്ക്കടുത്തുള്ള ശിവഗിരിക്കുന്നിന്റെ മുകളിൽ 1904 ൽ ആണ് ശിവഗിരി മഠം  സ്ഥാപിക്കപ്പെട്ടത്. ശ്രീനാരായണ ഗുരുവിന്റെ ജീവിതചര്യയും " ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് " എന്ന അദ്ദേഹത്തിന്റെ തത്വത്തിന് പൂരകയായ പ്രവർത്തിക്കുന്ന ശ്രീനാരായണ ധർമ്മ സംഘത്തിന്റെ ആസ്ഥാനം കൂടിയാണിത്.എല്ലാവർഷവും ആഗസ്റ്റ്സെപ്റ്റംബർമാസങ്ങളിലാണ് ശ്രീനാരായണഗുരുവിന്റെ ജന്മദിനമായ " ഗുരുദേവ ജയന്തിയും ചരമദിനമായ ഗുരുദേവ സമാധിയും " ആചരിക്കപ്പെടുന്നത്.

വര്‍ക്കല...പാപനാശം..ശിവഗിരി ഇവയെക്കുറിച്ച്‌ ഒത്തിരി പറയാന്‍ ഉണ്ടെങ്കിലും 
തല്‍ക്കാലം സമയക്കുറവ് കൊണ്ടും...പിന്നെ ആരാ ഇതൊക്കെ വായിക്കുക..അതിനുള്ള
സമയം ഇപ്പോള്‍ ആര്‍ക്കാ.. ചാറ്റ്‍..അതാണല്ലോ ഇപ്പോഴത്തെ..സംസ്കാരം..വായനാ
ശീലം ഒക്കെ എന്നെ അന്യം നിന്നു നമ്മള്‍ മലയാളികള്‍ക്ക്..എന്ന സത്യം ഉള്‍ക്കൊണ്ടും
നിര്‍ത്തുന്നു  നിങ്ങളുടെ സ്വന്തം പാവം പാവം പ്രവാസി..